
കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഈ മാസം 31, ജനുവരി 1, 2 തീയതികളിലായി നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള കലാ-കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9 ന് ഗാന്ധിമുക്ക് എൻ.എസ്.എസ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ബാൾ ബാഡ്മിന്റൺ മത്സരം ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ് മാത്യു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മാനദാനം നിർവഹിക്കും. ഡി.വൈ.എഫ്.ഐ കൊട്ടാരക്കര മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് 19 ന് ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കോട്ടാത്തല മേഖലാ കമ്മിറ്റിയുടെ പെനാലിറ്റി ഷൂട്ടൗട്ട് മത്സരം 19 ന് കരിച്ചാലിലും ഫുട്‌ബോൾ മത്സരം 21, 22 തീയതികളിൽ പെരുംകുളം പി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും നടക്കും. ഉമ്മന്നൂർ മേഖലാ കമ്മിറ്റിയുടെ ക്രിക്കറ്റ് ടൂർണമെന്റ് 18ന് നെല്ലിക്കുന്നത്തും വടംവലി മത്സരം 19 ന് ചെപ്രയിലും വാളകം മേഖലാ കമ്മിറ്റിയുടെ കാരംസ് മത്സരം 20ന് വയയ്ക്കലും തൃക്കണ്ണമംഗൽ മേഖലാ കമ്മിറ്റിയുടെ ഫുട്ബോൾ മത്സരം 18, 19 തീയതികളിൽ ഗാന്ധി മുക്ക് എൻ.എസ്.എസ് ഗ്രൗണ്ടിലും കുളക്കട മേഖലാ കമ്മിറ്റിയുടെ ഷട്ടിൽ ബാഡ്മിന്റൺ മത്സരം പൂവറ്റൂരിലും നടക്കും. മാവടി മേഖലാ കമ്മിറ്റിയുടെ വിപ്ലവഗാന മത്സരം 19 ന് മാവടിയിലും മൈലം മേഖലാ കമ്മിറ്റിയുടെ കഥാ- കവിതാ രചനാ മത്സരങ്ങൾ 26ന് മൈലത്തും നടക്കും.