കൊല്ലം: കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ മണികണ്ഠനെ ആക്രമിച്ച സംഭവത്തിൽ പള്ളിമുക്ക് തെക്കേവിള സീനാ മൻസിലിൽ അനസിനെ (32) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടികൂടി. മണികണ്ഠൻ വനിതാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഹയറുന്നീസയുമായി പൊലീസ് ജീപ്പിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടയിൽ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ അനസ് വച്ച് ജീപ്പിനെ ഓവർടേക്ക് ചെയ്ത് അസഭ്യം വിളിച്ചു. തുടർന്ന് കൊച്ചുപ്ലാമൂട്ടിൽ വച്ച് വീണ്ടും ജീപ്പിനെ ഓവർടേക്ക് ചെയ്ത ശേഷം മണികണ്ഠന്റെ മുഖത്തടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസ് സംഘം അനസിനെ പിടികൂടുകയായിരുന്നു.