c
സി.പി.എം ശൂരനാട് ഏരിയാ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പതാക ജാഥ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കാപ്പെക്സ് ചെയർമാനുമായ എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: സി.പി.എം ശൂരനാട് ഏരിയാ സമ്മേളനം പതാരം സോപാനം ഒാഡിറ്റോറിയത്തിൽ (ബി. ജയചന്ദ്രൻ നഗർ ) തുടങ്ങി. ഓച്ചിറ വിനായകം നൂറുദ്ദീൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ഏരിയാ സെക്രട്ടറി പി.ബി. സത്യദേവനും മണപ്പള്ളി ഗോപാലകൃഷ്ണൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥ ജില്ലാ കമ്മിറ്റി അംഗം എം. ഗംഗാധരക്കുറുപ്പും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ളയും ഉദ്ഘാടനം ചെയ്തു. സമ്മേളനവുമായി ബന്ധപ്പെട്ട് സി.പി.എം ശൂരനാട് ഏരിയാ നവമാദ്ധ്യമ സമിതി തയ്യാറാക്കിയ ശൂരനാട് സംഭവത്തിൽ കമ്മ്യൂണിസ്റ്റുകാർ നേരിട്ട പീഡനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സി.പി.എം മുൻ ജില്ലാ സെക്രട്ടറി കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഇന്നു നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജെ. മേഴ്സിക്കുട്ടിയമ്മ, അഡ്വ. കെ. സോമ പ്രസാദ് എം.പി, എം.എച്ച്. ഷാരിയർ, എസ്. ജയമോഹൻ, എം. ശിവശങ്കരപ്പിളള എന്നിവർ സംസാരിക്കും. വൈകിട്ട് 6ന് പതാരം ജംഗ്ഷനിൽ നടക്കുന്ന കാവ്യ സന്ധ്യ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ഇഞ്ചയ്ക്കാട് ബാലചന്ദ്രൻ, കിടങ്ങയം ഭരതൻ, കണിമോൾ എന്നിവർ പങ്കെടുക്കും.