ഓയൂർ: പൂയപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെസ്റ്റുകൾക്ക് അമിത പണം ഈടാക്കുന്നതിൽ കോൺഗ്രസ് മരുതമൺപള്ളി വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. സ്വകാര്യ ലാബുകൾ ഈടാക്കുന്ന തുകയാണ് പി.എച്ച്.സിയിൽ വാങ്ങുന്നതെന്ന് കമ്മിറ്റി ആരോപിച്ചു. ഇതിനെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികളായ വിപിൻ റോയ്, ഗുരുദാസ് ,സിനു മരുതമൺപളളി എന്നിവർ അറിയിച്ചു.