കൊല്ലം: ആശ്രാമത്ത് തമ്മിൽ തല്ലിയ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. മതിലിൽ സ്വദേശി പ്രവീൺ (26), മങ്ങാട് അറുനൂറ്റിമംഗലം സ്വദേശി ലിപിൻ (22) എന്നിവർ തമ്മിലായിരുന്നു സംഘട്ടനം. വാക്കുതർക്കത്തെ തുടർന്ന് ഇരുവരും ബിയർ കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ഇന്നലെ സന്ധ്യയോടെ ആശ്രാമം ഭാഗത്തായിരുന്നു സംഭവം. 26 തുന്നൽ ഇടേണ്ടി വന്ന പ്രവീണിനെ മതിലിലെ സ്വകാര്യ ആശുപത്രിയിലും ലിപിനെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇൗസ്റ്റ് പൊലീസ് കേസെടുത്തു.