കരുനാഗപ്പള്ളി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ശാലിനി രാജീവൻ, എ. വിജയൻ, ആർ. മുരളി, രഞ്ജിത്ത്, സജീവൻ, ശിവകുമാർ, ഷിജി, മിനി, വിശ്വനാഥ് എന്നിവർ സംസാരിച്ചു.