photo
അമ്മ മനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി നെഞ്ച് രോഗാശുപത്രിയിൽ സംഘടിപ്പിച്ച ഭക്ഷണവിതരണം

കരുനാഗപ്പള്ളി: ലോകമനുഷ്യാവകാശ ദിനത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി അമ്മ മനസ് കൂട്ടായ്മ മനുഷ്യാവകാശ ദിനം ആചരിച്ചു. മനുഷ്യാവകാശ പ്രവർത്തനും കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മീഡിയാ കൺവീനറുമായ മുമ്പത്ത് ഷിഹാബ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.സുജിത് സത്യൻ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി. അമ്മ മനസ് ചെയർപേഴ്‌സൺ മാരിയത്ത് അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ പ്രവർത്തകൻ ഉത്രാടം സുരേഷ് മുഖ്യാതിഥിയായി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം ഷംനാദ് ചെറുകര, നഗരസഭാ കൗൺസിലർ ബീനാ ജോൺസൺ, കൃഷ്ണപിള്ള, ജനറൽ കൺവീനർ ശകുന്തള അമ്മവീട്, ട്രഷറർ മായാ ഉദയകുമാർ, അജി ലൗലാന്റ്, സുഫിൻ കൊതിയൻസ്, ഷീബാ ബിനു, നദീറ കാട്ടിൽ, ഗീത, സുശീല, വിജയലക്ഷ്മി, ഹസീന, ലൈല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.