kp-appan

കൊല്ലം : സാഹിത്യ വിമർശകൻ കെ.പി.അപ്പന്റെ പതിമൂന്നാം ചരമ വാർഷിക ദിനമായ 15 ന് രാവിലെ 11 ന് നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ നടക്കുന്ന സ്മൃതി സംഗമം സ്പീക്കർ എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യും. കെ.പി.അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.പി.അപ്പന്റെ ആദ്യ നിരൂപണ ഗ്രന്ഥമായ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷ'ത്തിന്റെ പുതിയ പതിപ്പ് സാഹിത്യകാരി ഗ്രേസിക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌ക്കർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ ആമുഖ പ്രസംഗം നടത്തും. കെ.പി.അപ്പന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന് കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ആർ.നിനിതയെ ആദരിക്കും. 2019 ലെ മികച്ച സംരംഭകനുള്ള എൻ.ശിവശങ്കരപ്പിള്ള സ്മാരക അവാർഡ് മുൻ മേയർ അഡ്വ.വി.രാജേന്ദ്രബാബുവിന് സമ്മാനിക്കും. ഗ്രന്ഥശാല മുറ്റത്തെ കൽവിളക്കിൽ ഗ്രാമദീപം തെളിക്കൽ, അപ്പൻ കൃതികളുടെ പ്രദർശനം എന്നിവയും നടക്കും.