കൊല്ലം: ശിശുദിന ആഘോഷത്തിന്റെ ഭാഗമായി നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, അതിജീവൻ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്, ഐ.സി.ഡി.എസ് ഇത്തിക്കര എന്നിവ ചേർന്ന് അങ്കണവാടി കുട്ടികൾക്കും ഉപജില്ലാതല സ്കൂൾ വിദ്യാർത്ഥികൾക്കുമായി നടത്തിയ ചെറുപുഞ്ചിരി മത്സരത്തിന്റെ സമ്മാനദാനം ബി.ആർ ഹോസ്പിറ്റലിൽ നടന്നു.
സമ്മാനദാന ചടങ്ങ് പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. വിനയ് കവിരാജ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ എൽ. രഞ്ജിനി, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരീഷ്, ഹോസ്പിറ്റൽ എം.ഡി ഡോ. ആർ. സതീഷ് കുമാർ, അതിജീവൻ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ കിഷോർ എന്നിവർ മുഖ്യാതിഥികളായി. അതിജീവൻ ട്രസ്റ്റ് സെക്രട്ടറി രാജീവ് നന്ദി പറഞ്ഞു.