കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ച സൈബർ ക്ലബിന്റെ ഉദ്ഘാടനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ, സിവിൽ സർവീസ് മേഖലകളിൽ താത്പര്യമുള്ള വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. ചടങ്ങിൽ പി.ടി പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മായാ ശ്രീകുമാർ അദ്ദേഹത്തെ ആദരിച്ചു. പ്രിൻസിപ്പൾ എം.എസ്. ഷിബു, എച്ച്.എം. മുർഷിദ് ചിങ്ങോലിൽ, കൗൺസിലർ സുഷ അലക്സ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ മാത്യു, ഗംഗാറാം കണ്ണമ്പള്ളി, മീരാ സിറിൾ, സുധീർ ഗുരുകുലം, സുഹൈൽ അൻസാരി തുടങ്ങിയവർ സംസാരിച്ചു.