പോരുവഴി: ചക്കുവള്ളി മയ്യത്തുങ്കര 61 വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആംബുലൻസ് ഡ്രൈവർ സത്താറിനെ ഡോ. ബിലാൽ ഉപഹാരം നൽകി ആദരിച്ചു. ഒരു കുരുന്നുജീവൻ രക്ഷിക്കാനായി ശൂരനാട്ട് നിന്ന് 50 മിനിറ്റു കൊണ്ട് തിരുവനന്തപുരത്തേക്ക് ആംബുലൻസ് ഓടിച്ച് മാതൃക കാണിച്ചതിനാണ് സത്താറിനെ അനുമോദിച്ചത്. ഷാനു വട്ടവിള അദ്ധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, നിസാം മയ്യത്തുംകര, നവാസ് വൈലടി, സലിം കൊല്ക്കന്റാങ്, റാഷിദ് എന്നിവർ പങ്കെടുത്തു.