photo
അൺ ഓർഗനൈസഡ് വർക്കേഴ്സ് ആന്റ് എം.പ്ലോയിസ് കോൺഗ്രസ്സ് പാവുമ്പ മണ്ഡലം സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് പാവുമ്പ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ദിവസം കഴിയുമ്പോഴും സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. സർക്കാർ സംവിധാനം ഉപയോഗിച്ച് വിലനിലവാരം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡബ്ല്യു.ഇ.സി പാവുമ്പ മണ്ഡലം പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, അഡ്വ. എം.എ. ആസാദ്, യു.ഡബ്ല്യു.ഇ.സി നിയോജകമണ്ഡലം പ്രസിഡന്റ് ബി. മോഹൻദാസ്, അഡ്വ. അനിൽകുമാർ, കെ.പി. രാജൻ, ജി. കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.