ashtamudi

കൊല്ലം: സാർവ്വത്രിക ആരോഗ്യ പരിരക്ഷാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ) മാതൃകാപരമായി നടപ്പാക്കിയതിന് കേന്ദ്ര സർക്കാർ നൽകുന്ന ഇംപ്ലിമെന്റേഷൻ ഒഫ് ബസ്റ്റ് പ്രാക്ടീസസ് കോംപറ്റീഷൻ അവാർഡിന് കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രി ആന്റ് ട്രോമോ കെയർ സെന്ററിനെ തിരഞ്ഞെടുത്തു. ഈ പുരസ്‌ക്കാരം നേടുന്ന സംസ്ഥാനത്തെ ഏക ആശുപത്രിയാണിത്.

നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അഷ്ടമുടി സഹകരണ ആശുപത്രി പ്രസിഡന്റ് ജി.എസ് ജയലാൽ എം.എൽ.യും മെഡിക്കൽ ഡയറക്ടർ ഡോ.ജേക്കബ് ജോണും ചേർന്ന് അവാർഡ് സ്വീകരിക്കും.

രോഗീസുരക്ഷയും ആന്റിബയോട്ടിക്കുകളുടെ നിയന്ത്രണവും, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം കിടത്തി ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പേയശേഷം രോഗിക്ക് നൽകുന്ന സേവനങ്ങൾ, മെച്ചപ്പെട്ട ചികിത്സയും പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നടത്തുന്ന പ്രവർത്തങ്ങളുമാണ് അവാർഡിന് പരിഗണിച്ചത്.