ഓച്ചിറ: ആലപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പ്രഷർ ഫിൽറ്റർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ മന്ത്രി സജി ചെറിയാന് നിവേദനം നൽകി. കുടിവെള്ളത്തിൽ ഇരുമ്പിന്റെ അംശംകാരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികളിൽ കണ്ടുവരുന്നുണ്ടെന്നും നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണെന്നും തീരദേശവികസന വകുപ്പിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ ഫണ്ട് ഉപയോഗിച്ച് പ്രശ്നം പരിഹരിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു.