mahesh
ആയുർവേദ ചികിത്സാരംഗത്ത് സംഭാവനകൾ നൽകിയ വവ്വാക്കാവ് എസ്.എ.വി.എം. ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. സുരഞ്ജൻ, ഡോ. ശ്രീജിത്ത് സുരൻ എന്നിവരെ സി.ആർ. മഹേഷ് എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു

ഓച്ചിറ: ആയുർവേദ ചികിത്സാരംഗത്ത് സംഭാവനകൾ നൽകിയ ഡോക്ടർമാരെ സി.ആർ. മഹേഷ് എം.എൽ.എ ആദരിച്ചു. വവ്വാക്കാവ് എസ്.എ.വി.എം ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. സുരഞ്ജൻ, ഡോ. ശ്രീജിത്ത് സുരൻ എന്നിവരെയാണ് സി.ആർ. മഹേഷ് ആശുപത്രിയിലെത്തി ആദരിച്ചത്. ചികിത്സാരംഗത്ത് അരനൂറ്റാണ്ടുകാലം സേവനമനുഷ്ഠിച്ച സുരൻജയൻ ഡോക്ടറുടെയും കൊവിഡ് കാലത്ത് സാധാരണജനങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിച്ച ഡോ. രമ്യ ശ്രീജിത്തിന്റെയും പ്രവർത്തനങ്ങളെ എം.എൽ.എ പ്രകീർത്തിച്ചു. ചടങ്ങിൽ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്. വിനോദ്, ബ്ലോക്ക് ജനറൽ സെക്രട്ടറി മണിയപ്പൻ, കെ.എസ്‌.യു ബ്ലോക്ക് സെക്രട്ടറി അജ്മൽ ഹുസൈൻ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള, വി.കെ. രാജപ്പൻ, ഓമനക്കുട്ടൻ, രഘു, റഷീദ് മുല്ലക്കൽ തുടങ്ങിയവർ പങ്കെടുത്തു.