v
ശ്രീ നാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്തിൽ നടന്ന ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലി ജില്ലാ പഞ്ചായത്ത് അംഗം പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ശ്രീ നാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലിയും ഒപ്പ് ശേഖരണവും കൊറ്റങ്കര ഗ്രാമപഞ്ചായത്തിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ.നിഷ ജെ. തറയിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. റാലി കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. ദേവദാസ് ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് ഊർജസംരക്ഷണ ബോധവത്ക്കരണ ക്ലാസ്‌ നടന്നു. കൊറ്റങ്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിനിതകുമാരി, പതിനാറാം വാർഡ് അംഗം സജിമോൾ, പ്രോഗ്രാം ഓഫീസർമാരായ ഡി. ദേവിപ്രിയ, സോന ജി.കൃഷ്ണൻ, വോളന്റിയർ സെക്രട്ടറിമാരായ ആതിര വേണു, ആർ.ജെ. അശ്വിത എന്നിവർ പങ്കെടുത്തു.