 
കൊല്ലം: മുണ്ടയ്ക്കൽ അമൃതകുളത്തിന് സമീപമുള്ള ഇരുചക്രവാഹന വർക്ക്‌ഷോപ്പിൽ നിന്ന് 1.78 ലക്ഷം രൂപ മോഷ്ടിച്ച ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. മുണ്ടയ്ക്കൽ തെക്കേവിള വിജ്ഞാൻ ഭവൻ സ്‌കൂളിന് സമീപം കെ.ബി.നഗർ -238 ൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാംലാൽ (20) ആണ് പിിയിലായത്. തിരുവനന്തപുരം വെളളറട സ്വദേശിയായ സജിൻ ജെ. ദാസ് നടത്തുന്ന വർക്ക്‌ഷോപ്പിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ്. മോഷ്ടിച്ചത്. സജിൻ നൽകിയ പരാതിയിൽ ഇയാൾ കുറ്റം ഏൽക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 1.59 ലക്ഷം കണ്ടെടുത്തു. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രകാശ്, അനുരൂപ, അരുൺഷാ, അജിത്കുമാർ, എസ്.സി.പി.ഒ ശിവകുമാർ എന്നിവരാണ് ഇയാളെ പിടികൂടിയത്.