തൊടിയൂർ: കല്ലേലിഭാഗം ജനത ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ഒമിക്രോൺ പ്രതിരോധ ബോധവത്ക്കരണ ക്ലാസ് നടത്തി. ഗുരുകുലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രന്ഥശാലാ പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി ടി. മുരളീധരൻ സ്വാഗതം പറഞ്ഞു. സുധീർ ഗുരുകുലം, പ്രസന്നൻ, എ. രമേഷ് എന്നിവർ സംസാരിച്ചു. ബിനോയ് നന്ദി പറഞ്ഞു. ജെ.എച്ച്.ഐ ജയപ്രസാദ്‌ ക്ലാസ് നയിച്ചു.