കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 1190ാം നമ്പർ തളവൂ‌ർക്കോണം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ പുനഃപ്രതിഷ്ഠാകർമ്മം 13ന് രാവിലെ 9.40നും 10.20നും മദ്ധ്യേ ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ സ്വാമി വിശാലാനന്ദ നിർവഹിക്കും. ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ് മുഖ്യ കാർമ്മികത്വം വഹിക്കും. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ മെമ്മോറിയൽ കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, വൈസ് പ്രസിഡന്റ് അഡ്വ. എം.എൻ. നടരാജൻ, യൂണിയൻ സെക്രട്ടറി അഡ്വ. പി. അരുൾ, യോഗം ബോർഡ് മെമ്പർമാരായ അഡ്വ. പി. സജീവ് ബാബു, അഡ്വ. സജീവ് ബാബു, അഡ്വ. എൻ. രവീന്ദ്രൻ, ജി. വിശ്വംഭരൻ, അനിൽ ആനക്കേട്ടൂർ എന്നിവർ സംസാരിക്കും. പരുമലയിൽ നിന്ന് ആരംഭിച്ച പ്രതിഷ്ഠാഘോഷയാത്ര 13ന് തളവൂർക്കോണം ഗുരുമന്ദിരാങ്കണത്തിൽ എത്തിച്ചേരും. ഇന്ന് ഗുരുപൂജ, മഹാഗണപതിഹോമം, ബിംബശുദ്ധി, വൈകിട്ട് 5ന് ഗുരുപൂജ, ശാരദാപൂജ, വാസ്തുബലി, പ്രസാദശുദ്ധി, സ്ഥലശുദ്ധി പുണ്യാഹം എന്നിവ നടക്കും. നാളെ രാവിലെ സൂര്യപൂജ, മഹാഗണപതി ഹോമം, ഗണപതിഹവനം, മഹാശാന്തി ഹവനം, ജീവ കലശപൂജ, ബ്രഹ്മ കലശപൂജ എന്നിവ നടക്കും. തുടർന്ന് പുന പ്രതിഷ്ഠാ കർമ്മം.