noufal-
നൗഫൽ

കൊല്ലം: വീട്ടിൽ കയറി ഗൃഹനാഥനെയും മകളെയും മർദ്ദിച്ച കേസിൽ പള്ളിമൺ കുണ്ടുമൺ ജുമ മസ്ജിദിന് സമീപം ഇടയ്ക്കാട്ടഴികത്ത് വീട്ടിൽ നൗഫൽ (26) പിടിയിൽ. 8ന് രാത്രിയിലാണ് മുട്ടയ്ക്കാവ് സ്വദേശിയായ ജമാലുദ്ദീന്റെ വീട്ടിൽ സംഘം ചേർന്ന് മർദ്ദനം നടത്തിയത്. കൊല്ലത്തേക്ക് ബസിൽ പോയ ജമാലുദ്ദീൻ അക്രമി സംഘത്തിൽപ്പെട്ട യുവാവിന്റെ ബന്ധുവിനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. ജമാലുദ്ദീനും മകളും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എ.എസ്.ഐമാരായ മെൽവിൻ റോയി, ബിജു, സി.പി.ഒമാരായ അരുൺ, ലാലുമോൻ, നജീബ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.