കൊട്ടാരക്കര: സംസ്ഥാന സർക്കാരിന്റെ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നഗരസഭയിലെ ആദ്യ ഫോക്കസ് ഗ്രൂപ്പ് യോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുറം വി.എം.എച്ച്.എസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ. ഷാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അനിതാ ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ആർ. രമേശ്, ജി. സുഷമ, ജില്ലാ ഫെസിലിറ്റേറ്റർ ടി. അനിൽ കുമാർ, നഗരസഭ കോ ഓർഡിനേറ്റർ ബി.എസ്. ഗോപകുമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ ഫോക്കസ് ഗ്രൂപ്പുകൾ ചേർന്ന് വാർഡിലെ അതിദരിദ്രരുടെ പട്ടികകൾ തയ്യാറാക്കി.