prabhu-

കൊല്ലം: കൊല്ലത്തെ വ്യാപാര സ്ഥാപനത്തിലെ സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കേസിൽ കൊ​റ്റങ്കര പേരൂർ അനന്ദനാരായണീയം വീട്ടിൽ പ്രഭുവിനെ (40) കിളികൊല്ലൂർ പൊലീസ് പിടികൂടി.

വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ യുവതി പിന്തിരിഞ്ഞെങ്കിലും മൊബൈലിൽ ചിത്രീകരിച്ച രംഗങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, സന്തോഷ്, അൻസർഖാൻ, മധു, എ.എസ്.ഐ സജീല സി.പി.ഒ അജോ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.