n-k
തഴവ കുതിരപ്പന്തി ഗവ. എൽ.പി സ്കൂളിൽ നടന്ന മനുഷ്യാവകാശ ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

തഴവ : കുതിരപ്പന്തി ഗവ. എൽ.പി.എസ് എസ്.എം.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബിജു കിളിയന്തറ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജു, മിനി മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗം സുജ, വിദ്യാലയ സംരക്ഷണ സമിതി കൺവീനർ സലിം അമ്പീത്തറ, എസ്.എം.സി അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി, ശ്രീജീവ്, കൂടത്തറ ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രഥമ അദ്ധ്യാപിക എൽ. ജാനമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഐ. അനിതകുമാരി നന്ദിയും പറഞ്ഞു.