കൊല്ലം: വിവിധ കേസുകളിൽ ജാമ്യം നേടി ഒളിവിൽ കഴിഞ്ഞ അറുപത് പേരെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കരുനാഗപ്പളളി പൊലീസ്. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിവിധ കോടതികളിൽ നിന്ന്
ജാമ്യം നേടി മുങ്ങി നടന്നവരെയാണ് പിടികൂടിയത്. പിടിയിലായവരിൽ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമ കേസിലെ പ്രതിയും ഉൾപ്പെടുന്നു. പകർച്ചവ്യാധി പ്രതിരോധ നിയമം ഉൾപ്പെടെ വിവിധ കേസുകളിൽ ജാമ്യം എടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്നവരും ജാമ്യം എടുത്ത ശേഷം മുങ്ങിയവരുമാണ് കൂടുതലും പിടിയിലായത്. സി​റ്റി പൊലീസ് കമ്മീഷണർ ടി. നാരായണന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പളളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ധന്യ, അഫ്‌സൽ, ഉത്തരക്കുട്ടൻ എ.എസ്.ഐ കെ. മനോജ്, സി.പി.ഒമാരായ ശ്രീകാന്ത്, മനോജ്, സന്തോഷ്, അഖിൽരാജ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.