പുനലൂർ: നമ്പർ പ്ലേറ്റില്ലാതെ രൂപമാറ്റം വരുത്തിയ സ്കൂട്ടറിൽ കറങ്ങി നടന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്ത മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ പുനലൂർ പൊലീസ് പിടികൂടി. കാര്യറ സ്വദേശികളായ വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന രൂപമാറ്റം വരുത്തിയ യമഹ റേ സ്കൂട്ടറും പിടിച്ചെടുത്തു. സ്കൂൾ വിടുന്ന സമയത്ത് ഇവർ പെൺകുട്ടികളെ ശല്യം ചെയ്യുകയാണെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. കാര്യറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും പിടിയിലായത്. ഒരു വിദ്യാർത്ഥിയുടെ മാതാവിന്റെ പേരിലാണ് സ്കൂട്ടർ രജിസ്റ്റർ ചെയ്തിരുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് കേസ് എടുത്ത ശേഷം വാഹനം കോടതിയിൽ ഹാജരാക്കി. തുടർന്ന് സ്കൂട്ടറിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എസ്.ഐ അറിയിച്ചു.