ഏരൂർ: നെട്ടയം ഗവൺമെന്റ് ഹൈസ്കൂളിൽ നിലവിലുള്ള നാല് അദ്ധ്യാപക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. എച്ച്.എസ്.ടി- 2(സോഷ്യൽ സയൻസ്, ഇംഗ്ലീഷ്), യു.പി.എസ്.ടി -1, ജൂനിയർ ഹിന്ദി എന്നിങ്ങനെയാണ് നാല് ഒഴിവുകൾ. 13ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ പങ്കെടുക്കുക.