colaras-
കളേഴ്‌സ് പ്രതിഭാ സംഗമം

കൊല്ലം: കളേഴ്‌സ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം നടന്നു. കെ.പി.എ. സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഷോർട്ട് ഫിലിം മേളയിൽ മികച്ച ബാലനടിയായി തിരഞ്ഞെടുക്കപ്പെട്ട ഗൗരി മീനാക്ഷി (ഒരിതൾ), സംവിധായകൻ പി.എസ്. അശ്വിൻ, ആരാണ് ശരി എന്ന ചിത്രത്തിന്റെ ശില്പി പ്രദീപ് ആശ്രാമം എന്നിവരെ അനുമോദിച്ചു. കളേഴ്‌സ് പ്രസിഡന്റ് എസ്. സുധീശന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ണേഴത്ത് ഗോപാലകൃഷ്ണന്റെ നോവൽ ഡോ. നടയ്ക്കൽ ശശിക്ക് നൽകി പ്രകാശനം ചെയ്തു. ആർ. സഞ്ജീവ് സ്വാഗതവും കെ.സുന്ദരേശൻ നന്ദിയും പറഞ്ഞു.