പുനലൂർ: ലഹരി ഗുളികകൾ അനധികൃതമായി സൂക്ഷിച്ച രണ്ട് പേരെ പുനലൂരിൽ എക്സൈസ്‌സംഘം പിടികൂടി. പുനലൂർ പേപ്പർ മില്ലിന് സമീപത്തെ കല്ലുമല സ്വദേശികളായ അലൻ ജോർജ്, വിജയ് എന്നിവരെയാണ് 82 നൈട്രോസെപ്പാം ഗുളികകളുമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പുതുവർഷ ആഘോഷങ്ങൾക്ക് ലഹരി പകരാൻ അനധികൃതമായി ശേഖരിച്ചു വച്ചിരുന്ന ഗുളികകളാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ഷിഹാബുദ്ദീൻ, സി.ഇ.ഒമാരായ ഷാജി, അരുൺകുമാർ, റോബി, രതീഷ് ലാൽ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.