president
ചാത്തന്നൂർ സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി​. ദിജു ഉദ്ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: ചാത്തന്നൂർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭകൾക്ക് ആദരം നൽകി​. കഥകളി ആചാര്യൻ ചാത്തന്നൂർ കൊച്ചുനാരായണപിള്ള, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, കേന്ദ്ര സർവകലാശാലയിൽ നിന്നു എൽ.എൽ.എം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ലക്ഷ്മി ഷിബു, മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ടി.ദീപ്തി, സിദ്ധ ആയുർവേദ മെഡിസിനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആർ.ലക്ഷ്മി എന്നിവരെയാണ് ആദരിച്ചത്.

ചാത്തന്നൂർ പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി​.ദിജു ഉദ്ഘാടനം ചെയ്തു. സിറ്റിസൺ ഫാറം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷത വഹി​ച്ചു. കലാ സാഹിത്യ സാംസ്കാരിക സമ്മേളനം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.കെ.ഷിബു, കെ.പവിത്രൻ, എം ശശിധരൻ, മാമ്പള്ളി ജി​.ആർ, രഘുനാഥൻ, എം.എസ്.പ്രമോദ്, ഡി. സുധീന്ദ്ര ബാബു, ജി.രാജശേഖരൻ, കെ.വി.ഹരികൃഷ്ണൻ, പ്ലാക്കാട് ശ്രീകുമാർ, ആനന്ദ് വിജയൻ, സുഭാഷ് പുളിക്കൽ, കെ.രാമചന്ദ്രൻ പിള്ള, രാജു കൃഷ്ണൻ, കെ.ജി.രാജു, കെ.പത്മ, ആർ.ഷൈല എന്നിവർ സംസാരിച്ചു.