
ശാസ്താംകോട്ട: സി.പി.എം കുന്നത്തൂർ താലൂക്ക് കമ്മിറ്റി അംഗമായിരുന്ന മുതുപിലാക്കാട് കല ഭവനിൽ വി. നാരായണപിള്ള (81) നിര്യാതനായി. നിരവധി സമരങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. സി.പി.എം ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി, 2531-നമ്പർ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ശ്യാമളഅമ്മ. മക്കൾ: എം.എസ്. കല (വിവേകാനന്ദ ജി.എച്ച്.എസ്, കടമ്പനാട്), എം.എസ്. കവിത (ജി.എച്ച്.എസ്.എസ്, കുന്നകാവ്). മരുമക്കൾ: സന്തോഷ് കുമാർ ( കൃഷിഭവൻ, വെസ്റ്റ് കല്ലട ), എ. ആദർശ് (എം.എച്ച്.എസ്.എസ്, ഉപ്പൂട്).