sndp
എസ്. എൻ. ഡി. പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന് വിവാഹപൂർവ കൗൺസലിംഗ് യൂണിയൻ വൈസ് പ്രസിഡന്റ് ഡി .സജീവ് ഉദ്‌ഘാടനം ചെയ്യുന്നു

ചാത്തന്നൂർ : എസ്. എൻ. ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് നടന്നു. യൂണിയൻ കോൺഫറൻസ് ഹാളിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഡി .സജീവ് ഉദ്‌ഘാടനം ചെയ്തു. ഡോ. ശരത്‌ ചന്ദ്രൻ, രാജേഷ് ഹെൻമല എന്നിവർ ക്ളാസ്സെടുത്തു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ,അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ആർ.ഗാന്ധി, ചിത്രാംഗധൻ, ശോഭന ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.