vaniha-
ശ്രീ നാരായണ വനിതാ കോളേജിലെ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച്നടത്തിയ സെമിനാറിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. ജി. സൂരജ് മുഖ്യ പ്രഭാഷണം നടത്തുന്നു

കൊല്ലം: ശ്രീ നാരായണ വനിതാ കോളേജിലെ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് മനുഷ്യാവകാശങ്ങളുടെ ചരിത്രം എന്ന വിഷയത്തിൽ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അശ്വതി സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. ജി. സൂരജ് മുഖ്യ പ്രഭാഷണം നടത്തി. ഹ്യൂമൻ റൈറ്റ്സ് ഫോറം കോ ഓർഡിനേറ്റർ എം.ലാലിനി സ്വാഗതവും ഹ്യൂമൻ റൈറ്റ്സ് ഫോറം മെമ്പർ ഡോ. ആർ. അശ്വതി നന്ദിയും പറഞ്ഞു.