 
ഓച്ചിറ: ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ 13-ാം നമ്പർ ക്ലാപ്പന തെക്ക് വാർഡ്, 34-ാം നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാഭ്യാസ, കായിക, ആരോഗ്യ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടേഷനൽ ന്യൂറോ സയൻസിൽ പി.എച്ച്.ഡി നേടിയ മഞ്ജുഷ നായർ, അമൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോമിൽ ഗോൾഡ് മെഡൽ നേടിയ ഗോപിക എസ്. നാഥ്, വെയിറ്റ് ലിഫ്റ്റിൽ ജില്ലാ ചാമ്പ്യന്മാരായ നിഥിൻ, അഭിനാഷ് ആർ. പ്രസാദ്, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ആരോഗ്യ മേഖലയിലെ പ്രവർത്തകരായ ഷീല സരസൻ, രാധാമണി, സുപ്രഭ, ദീർഘകാലം സേവനം നടത്തി വിരമിച്ച വസുമതി എന്നിവരെയാണ് ആദരിച്ചത്. റെയ്‌മൻഡ് കാർഡോസ് അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ, എസ്.എം. ഇഖ്ബാൽ, കെ.വി. സൂര്യകുമാർ, മണ്ഡലം പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ജീവൻ, സന്തോഷ്, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.