കൊല്ലം: മലയാള ഐക്യവേദി പരവൂർ മുനിസിപ്പൽ സമ്മേളനം 15ന് പരവൂർ ഗ്രന്ഥപ്പുര ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ സഫർ കയാൽ, വി. അംബിക, എസ്. ശ്രീലാൽ, സ്വർണമ്മ സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, യു. അനിൽകുമാർ, ജയപ്രസാദ്, ലിജിൻ കെ. മോഹൻ എന്നിവർ സംസാരിക്കും.