photo
പുത്തൂർ എസ്.എൻ പുരം ശ്രീനാരായണപുരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്നേഹ സംഗമവും സുജു അനുസ്മരണവും ശാസ്താംകോട്ട നവഭാരത് ആശുപത്രി എം.ഡി ഡോ. പി. കമലാസനൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പുത്തൂർ എസ്.എൻ പുരം ശ്രീനാരായണപുരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്നേഹ സംഗമവും സുജു അനുസ്മരണവും സംഘടിപ്പിച്ചു. പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടന്ന ചടങ്ങുകൾ ശാസ്താംകോട്ട നവഭാരത് ആശുപത്രി എം.ഡി ഡോ. പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എൻ. രഘുനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ചന്ദ്രബാബു തെക്കേക്കര, ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ. വിനോദിനി, ജി. രവീന്ദ്രൻ പിള്ള, സി. ശിശുപാലൻ, കോട്ടാത്തല ശ്രീകുമാർ, സുരേന്ദ്രലാൽ, രാജീവൻ, ഡി.എസ്. ദീപു എന്നിവർ സംസാരിച്ചു. സായന്തനത്തിൽ അന്നദാനം ഒരുക്കി. തുടർന്ന് ഗ്രന്ഥശാല ഹാളിൽ ഫോട്ടോ അനാച്ഛാദനവും യോഗവും സംഘടിപ്പിച്ചു.