കൊട്ടാരക്കര: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് തുടങ്ങി. കൊട്ടാരക്കര മുരളീസ് ക്ലിനിക്കും സേവാഭാരതിയുമായി ചേർന്നാണ് വൈദ്യസഹായം നൽകുന്നത്. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. സേവാഭാരതി കൊട്ടാരക്കര മുനിസിപ്പാലിറ്റി രക്ഷാധികാരി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. സജികുമാർ, അനീഷ് കിഴക്കേക്കര, ജെ.ആർ. അജിത്, രതീഷ്‌കുമാർ, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ, സെകട്ടറി വത്സല, അശ്വിനിദേവ്, അരുൺ കാടാംകുളം, കാർത്തിക വിജയൻ, ഗിരീഷ്, ശ്രീരാജ്, പി. ബിനി, ബി. ബേബി എന്നിവർ പങ്കെടുത്തു. ഗണപതിക്ഷേത്രം ഓഡിറ്റോറിയത്തിലാണ് വൈദ്യ പരിശോധന സജ്ജീകരിച്ചിരിക്കുന്നത്.