എഴുകോൺ: ഇരുമ്പനങ്ങാട് വട്ടമൻകാവ് മഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ 2020 - 21 വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡും രോഗം ബാധിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് ചികിത്സാ ധനസഹായവും നൽകി. പുത്തൂർ സബ് ഇൻസ്പെക്ടർ ടി.ജെ. ജയേഷ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ടി.ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിക്രമൻ നായർ, വൈസ് പ്രസിഡന്റ് ഗോപാലപിള്ള, ജോയിൻ സെക്രട്ടറി ജി. മോഹനൻ, ട്രഷറർ ഡി.ബി. ഉണ്ണിക്കൃഷ്ണൻ, ജി. ഹരിദാസ്, ബാബു കെ. പിള്ള, ശിവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.