rvsmhss
ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷനും പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള 'ബാക്ക് ടു സ്കൂൾ' ബോധവത്കരണ ക്ലാസ്

ഓച്ചിറ: ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷനും പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസും സംയുക്തമായി കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒമൈക്രോൺ ആശങ്ക നില നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ബോധവത്കരണ ക്ലാസ്. എങ്ങനെ കൈ കഴുകണം, സാമൂഹിക അകലം എങ്ങനെ പാലിക്കാം, മാസ്ക് എങ്ങനെ ഉപയോഗിക്കണം, ഉപയോഗിച്ച മാസ്ക് എങ്ങനെ നശിപ്പിക്കണം തുടങ്ങിയ വിവരങ്ങളടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ധനേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് മായ, സതീഷ് കുമാർ, മോഹൻ കുമാർ, ശ്രീകുമാർ, അഞ്ജലി, നിമിഷ ദാസ്, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസുകൾക്ക് സിസ്റ്റർ സുകന്യ നേതൃത്വം നൽകി.