 
കരുനാഗപ്പള്ളി : കർഷക കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന്റെ വിജയത്തിൽ ടൗണിൽ ആഹ്ളാദപ്രകടനവും യോഗവും നടത്തി. സമ്മേളനം കർഷക കടാശ്വാസ കമ്മീഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് ബോസ് അദ്ധ്യക്ഷത വഹിച്ചു. എൻ. അജയകുമാർ, മുനമ്പത്ത് ഷിഹാബ്, മാരാരിത്തോട്ടം ജനാർദ്ദനൻ പിള്ള, കയ്യാലത്തറ ഹരിദാസ്, കുന്നേൽ രാജേന്ദ്രൻ, വി.കെ. രാജേന്ദ്രൻ, മായ മാലുമേൽ, മാരിയത്ത് എന്നിവർ പ്രസംഗിച്ചു. ഡി.വി. ജയൻ, പുള്ളിയിൽ സലാം, സലിം കുമാർ, സതീശൻ, കാർത്തികേയൻ, സന്തോഷ് ബാബു, മോഹൻ ദാസ്, പി.വി. ബാബു, മോളി, രതീദേവി, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.