coastal-
ശുചിത്വ തീരം സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ നീണ്ടകര തീരദേശ മേഖലയിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ

കൊല്ലം: മത്സ്യബന്ധന യാനങ്ങൾക്കും തൊഴിലാളികൾക്കും അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നീണ്ടകര തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ കടലോര ജാഗ്രത സമിതി അംഗങ്ങൾക്കും മത്സ്യതൊഴിലാളികൾക്കുമായി ബോധവത്ക്കരണ സെമിനാർ നടത്തി. നീണ്ടകര ഫിഷറീസ് അവയർനെസ് സെന്ററിൽ നടന്ന സെമിനാർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന യാനങ്ങളിലെ ജീവൻ രക്ഷാ ഉപകരണങ്ങൾ, വാർത്താവിനിമയ ഉപാധികൾ എന്നിവ സംബന്ധിച്ച് മറൈൻ എൻഫോഴ്സ്

മെന്റ് ഇൻസ്പെക്ടർ എസ്. ബൈജു ക്ലാസെടുത്തു. അഗ്നിശമന പ്രവർത്തനങ്ങളെക്കുറിച്ചും പ്രഥമശുശ്രൂക്ഷ സംബന്ധിച്ചും കടപ്പാക്കട ഫയർ സ്റ്റേഷനിലെ യൂണിറ്റ് അംഗങ്ങൾ ക്ലാസ് നയിച്ചു. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർമാരായ സ്റ്റെപ്സ്റ്റോ ജോൺ, എം.സി. പ്രശാന്തൻ , പി.ആർ. ഒ. ഡി. ശ്രീകുമാർ, സുബ്രൻ, എസ്.ഐ വി.വിനു, മത്സ്യതൊഴിലാളി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

തീരം ശുചിയാക്കി

നീണ്ടകര എഫ്. ലോയ് ഗ്രന്ഥശാലയുടെ സഹകരണത്തോടെ തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ നീണ്ടകര ചീലാന്തി മുക്കിന് സമീപം ശുചിത്വ തീരം സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി ശുചീകരിക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗം എസ്. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. തീരദേശ പൊലീസ് ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ എം.സി. പ്രശാന്തൻ, പി. ആർ.ഒ ഡി. ശ്രീകുമാർ, എ.എസ്.ഐ എസ്. അശോകൻ, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ, മഞ്ജിലാൽ, അജയൻ രഞ്ജിത്ത്, ഗ്രന്ഥശാല പ്രസിഡന്റ് അജി, സെക്രട്ടറി ദേവീദത്തൻ, ഹരിത കൂട്ടായ്മ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.