കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ഭാരവാഹികളായി ബി. പ്രശോഭദാസ് (പ്രസിഡന്റ്), എം.എസ്. ബിജു, പി. മിനിമോൾ (വൈസ് പ്രസിഡന്റുമാർ), വി.ആർ. അജു (സെക്രട്ടറി), ജെ. രതീഷ് കുമാർ, എസ്. ഷാഹിർ (ജോയിന്റ് സെക്രട്ടറിമാർ), ബി. സുജിത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
58-ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം കൊല്ലം അമ്മച്ചിവീട് മംഗല്യ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡന്റ് ജി.കെ. ഹരികുമാർ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് ജില്ലാ കൺവീനർ ആർ. അരുൺ കൃഷ്മൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ നന്ദിയും പറഞ്ഞു.