kunnicode-padam
കർഷക കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച

കുന്നിക്കോട് : കർഷക സമരവിജയത്തിന്റെ ഭാഗമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സമരഭടന്മാർക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അഭിവാദ്യമർപ്പിച്ച് കർഷക കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി പത്തനാപുരം സെൻട്രൽ ജംഗ്ഷനിൽ യോഗം സംഘടിപ്പിച്ചു. "കർഷക സമര പോരാളികൾക്ക് അഭിവാദ്യം" എന്ന പേരിൽ നടത്തിയ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു.

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ ജയൻ, ഷീജ ഷാനവാസ്, ഗ്രാമ പഞ്ചായത്തംഗം ഫാറൂഖ് മുഹമ്മദ്,​ കർഷക കോൺഗ്രസ് നേതാക്കളായ ജോജി മാത്യു, സജീദ് കുന്നിക്കോട്, സലാഹുദ്ദീൻ, ബാലകൃഷ്ണൻ, നാസർ, റഹീം എന്നിവർ സംസാരിച്ചു.