കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൊട്ടാരക്കര നിയോജക മണ്ഡലം 37ാം വാർഷിക സമ്മേളനം കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്തു. മദനമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഗോപാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് കുഞ്ഞ്, വി. ഫിലിപ്പ്, ബി. പ്രദീപ്കുമാർ, ആർ. ഗണേഷ്, എസ്.എ. കരിം, കമലാഭായി, ആർ. മധു. എം. അബ്ദുൾ ഖാദർ, എം. ഭരതൻ, വി. മോഹനൻ, സൈമൺ, കെ. എബ്രഹാം, പ്രദീപ് താമരക്കുടി, അഡ്വ. കെ. സത്യപാലൻ, സി. നിർമ്മല, എം. ഗോപി എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി എൻ. മദനമോഹൻ (പ്രസിഡന്റ്), എസ്.എ. കരിം (സെക്രട്ടറി), ആർ. ബാലകൃഷ്ണൻ (ട്രഷറർ), വി. രാധാകൃഷ്ണൻ, എസ്. യോഗിദാസ് (ഒാഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.