കൊല്ലം: കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ ഡാനിയൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ജയപാൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഭാരവാഹികളായി ആർ.ചന്ദ്രശേഖരൻ മഹാലക്ഷ്മി (പ്രസിഡന്റ്), ഇ.ഷാജഹാൻ റോയൽ (സെക്രട്ടറി), ഷിഹാസ് സിറ്റി ഹോട്ടൽ(ട്രഷറർ), ബഹുലേൻ തുഷാര(രക്ഷാധികാരി)എന്നിവരെ തിരഞ്ഞെടുത്തു. മർച്ചന്റ് ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ടി.എം.എസ്. മണി, അസോസിയേഷൻ ഭാരവാഹികളായ വിജയകുമാർ, എ.എം.രാജ, ജയധരൻ, മധുസൂദനൻ, താഹ എന്നിവർ സംസാരിച്ചു.