പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ. ശശിധരൻ ഉറുകുന്ന് റൂറൽ സഹകരണ സംഘത്തിന്റെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടർ ബോർഡ് അംഗങ്ങളായി എ.ടി. ഷാജൻ, എസ്. സനിൽകുമാർ,ആർ. നന്ദകുമാർ, എൻ. ബാഹുലേയൻ, എ. മജീദ്, ബി. ജോൺസൻ, ലൈസി അലക്സ്, ബിന്ദു, എസ്. ഷീബ, എസ്. ലാലി തുടങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.