 
പോരുവഴി : സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറിയായി മൂന്നാം തവണയും പി.ബി. സത്യദേവനെ തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. ജി. രാധാകൃഷ്ണൻ, ബി. ശശി, അഡ്വ. എസ്. ലീല, എൻ. അനിൽകുമാർ, കെ. സുഭാഷ്, വി. വിജയകുമാർ, അഡ്വ. ആർ. അമ്പിളിക്കുട്ടൻ, ജെ. സരസൻ, പി. ഓമനക്കുട്ടൻ, കെ. പ്രദീപ്, ബിന്ദു ശിവൻ, എ. ഹുസൈൻ, എൻ. പ്രതാപൻ, എം. ലത്തീഫ്, കെ. ശിവപ്രസാദ്, സുരേഷ് നാറാണത്ത്, എം. മനു, ബി. ബിനീഷ്, കെ.കെ. ഡാനിയൽ എന്നിവരെ ഏരിയാ കമ്മിറ്റി അംഗങ്ങായി തിരഞ്ഞെടുത്തു.