photo
ഡൈനിംഗ് ഹാൾ

പോരുവഴി: ചക്കുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 2018 - 2019 വാർഷിക പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഒരു സർക്കാർ വിദ്യാലയത്തിൽ നിർമ്മിക്കുന്ന ഉയർന്ന അടങ്കൽ തുകയുള്ള ഡൈനിംഗ് ഹാളാണിത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് അംഗീകരിച്ച് നിർമ്മാണം പൂർത്തീകരച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം സ്കൂൾ തുറക്കാത്തതു മൂലം വൈകുകയായിരുന്നു. 2000 ത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 15 ലക്ഷം രൂപയാണ് അടങ്കൽ തുക. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി, പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ഷീജ എന്നിവർ പങ്കെടുക്കും.