
കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി 25 കേന്ദ്രങ്ങളിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം ഇടമൺ34ൽ ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഓടനാവട്ടം എം. ഹരീന്ദ്രൻ, ഉദയഗിരി രാധാകൃഷ്ണൻ, ലതികാ രാജൻ, ഉമാദേവി, ഇടമൺ രാജൻ എന്നിവർ സംസാരിച്ചു.