കൊട്ടാരക്കര: പവിത്രേശ്വരം ഗ്രാമീണ മാനവ ദാരിദ്ര്യ മുക്തികേന്ദ്രം, ഗ്രാമീൺ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, കേരള എനർജി മാനേജ്മെന്റ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഊർജ സംരക്ഷണ പക്ഷാചരണം നടത്തി. ഗ്രാമീൺ ലൈബ്രറി ഹാളിൽ നടന്ന പക്ഷാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമാലാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ലാൽ, കെ. തുളസീധരൻപിള്ള, കവി ജി. ശിവദാസൻ, എൻ. ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ കെ. വിജയൻ ക്ളാസെടുത്തു. ലൈബ്രറി സെക്രട്ടറി വിജയൻ കെ. പവിത്രേശ്വരം സ്വാഗതവും വനിതാ ലൈബ്രേറിയൻ സൗമ്യ മോൾ നന്ദിയും പറഞ്ഞു. പങ്കെടുത്തവർക്ക് സൗജന്യമായി എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു.