പുനലൂർ: മഴക്കെടുതിയിൽ കാർഷിക വിളകൾ നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉരുൾ പൊട്ടലിൽ വാസസ്ഥലങ്ങൾ നഷ്ടപ്പെട്ടവർക്ക് അർഹിക്കുന്ന സഹായങ്ങൾ എത്തിക്കണമെന്നും എൻ.സി.പി ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് മാത്യു, ആർ.കെ. ശശിധരൻ പിളള, വി.എൻ. ശിവൻകുട്ടി, വിശാലാക്ഷി, താമരക്കുളം സലീം തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി എസ്. കുമാർ പ്രമേയം അവതരിപ്പിച്ചു.